കേരളാ കോൺഗ്രസ് ( എം ) മണ്ഡലം കൺവെൻഷൻ 31 ന്
കാഞ്ഞിരപ്പള്ളി : കേരളാ കോൺഗ്രസ് ( എം )കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ 31 ന് ഞായറാഴ്ച വൈകുന്നേരം 5• 30 ന് കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടക്കും. മണ്ഡലം പ്രസിഡന്റ് ഷാജൻ മാത്യു മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. കേരളാ ഗവണ്മെന്റ് ചീഫ് വിപ് ഡോ : എൻ ജയരാജ് എം. എൽ. എ ഉദ്ഘാടനം ചെയ്യും. അഡ്വ : സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ : ജോബ് മൈക്കിൾ എം. എൽ. എ മുഖ്യ അതിഥി ആയിരിക്കും. പാർട്ടിയുടെ ആരംഭ കാല പ്രവർത്തകരെ കൺവെൻഷനിൽ ആദരിക്കും.
