വ്യാജ മദ്യം പിടികൂടി
മുണ്ടക്കയം: കോരുത്തോട് ടൗണിൽ വൻ വ്യാജ മദ്യവേട്ട, 200 മില്ലിഗ്രാം കൊള്ളുന്ന 36 കുപ്പികളിലായി ആറര ലിറ്റർ വ്യാജ മദ്യം കാഞ്ഞിരപ്പള്ളി റേഞ്ച് ഇൻസെപ്ക്ടർ സുധി കെ സത്യപാലന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഇ. സി അരുൺകുമാർ, കെ. എൻ സുരേഷ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ പി. എ ഷൈജു, കെ’ വി വിശാഖ്, ടി. എസ് രതീഷ്, രമേഷ് കെ. രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് വ്യാജ മദ്യം കണ്ടെത്തിയത്.
ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കും എന്നും എക്‌സൈസ് അറിയിച്ചു.
