KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ 31 ന് ; മൂന്ന് എംഎൽഎമാർ പങ്കെടുക്കും

കാഞ്ഞിരപ്പള്ളി :കേരളാ കോൺഗ്രസ് ( എം )കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷൻ 31 ന് വൈകുന്നേരം 5 • 30 ന് കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടക്കും. മണ്ഡലം പ്രസിഡന്റ് ഷാജൻ മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിക്കും. കേരള ഗവൺമെന്റ് ചീഫ് വിപ്പ് ഡോ: എൻ. ജയരാജ്‌ എം എൽ എ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യപ്രഭാഷണം നടത്തും. ജോബ് മൈക്കിൾ എം എൽ എ മുഖ്യ അതിഥി ആയിരിക്കും.

പ്രൊഫസർ ലോപ്പസ് മാത്യു, എ എം മാത്യു, ജെസ്സി ഷാജൻ , ജോളി മടുക്കകുഴി, റിജോ വളാന്തറ, ബിജു ചക്കാല, റോസമ്മ പുളിക്കൽ, ജോയി നെല്ലിയാനി, റ്റി ജെ മോഹനൻ , ദിലീപ് ആന്റണി, ജോഷി അഞ്ചനാട്ട്, ഷാജി പുതിയാപറമ്പിൽ, കെ ആർ സജി, അജു പനക്കൽ, മനോജ്‌ ചീരാംകുഴി എന്നിവർ പ്രസംഗിക്കും. കാഞ്ഞിരപ്പള്ളിയിലെ കേരളാ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കളെ ആദരിക്കും.

കേരളാ കോൺഗ്രസ്‌ ( എം )കാഞ്ഞിരപ്പള്ളി മണ്ഡലം കൺവെൻഷന്റെ മുന്നോടിയായി, ഇന്ന് കാഞ്ഞിരപ്പള്ളി കുരിശുങ്കൽ കവലയിൽ മണ്ഡലം പ്രസിഡന്റ്‌ ഷാജൻ മണ്ണംപ്ലാക്കൽ പാർട്ടി പതാക ഉയർത്തി.

error: Content is protected !!