KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓണസദ്യയുടെ കൂറ്റൻ മാതൃകയൊരുക്കി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ

കാഞ്ഞിരപ്പള്ളി: സ്കൂ‌ൾ അങ്കണത്തിൽ ഓണസദ്യയുടെ കൂറ്റൻ മാതൃകയൊരുക്കി ആനക്കല്ല് സെന്റ് ആന്റണിസ് പബ്ലിക് സ്‌കൂൾ. പാഴ്വസ്തുക്കൾ ഉപയോഗിച്ച് ഇരുപത്തഞ്ചടി നീളത്തിലും പത്തടി വീതിയിലും വാഴയിലയുടെ മാതൃകയുണ്ടാക്കി അതിൽ ഓണസദ്യയുടെ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പപ്പടം, പഴം, പായസം തുടങ്ങി ഇരുപത്തൊന്നു വിഭവങ്ങളുടെ മാതൃകയാണ് ഏറ്റവും ആകർഷ ണീയമായ രീതിയിൽ തയ്യാറാക്കിയിരിക്കുന്നത്.

എൽ.കെ.ജി. മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾ ഏറെ കൗതുകത്തോടെയാണ് സ്‌കൂൾ അങ്കണത്തി ലൊരുക്കിയിരിക്കുന്ന ഓണസദ്യയുടെ മാതൃക കാണാനും ആസ്വദിക്കാനും എത്തു ന്നത്. സ്കൂളിലെ കലാധ്യാപകരായ ജയിംസ്‌ കുട്ടി കെ.കെ., അലൻ കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ മാതൃക തയ്യാറാക്കിയത്. ഇതോടൊപ്പം മനോഹരമായ ഒരു പൂക്കളവും ഒരുക്കിയിട്ടുണ്ട്. ഓണാഘോഷ പരിപാടികളോടനുബ ന്ധിച്ച് മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധയിനം മത്സരങ്ങൾ നടത്തി. പായസ വിതരണത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്. പ്രിൻസിപ്പൽ ഫാ. ആന്റണി തോക്കനാട്ട് ഓണാശംസകൾ നൽകി.

error: Content is protected !!