KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കേരള കോൺഗ്രസ് (എം) എന്നും കർഷകർക്കൊപ്പമെന്ന് ഡോ.എൻ. ജയരാജ്

ചെറുവള്ളി: കർഷകരുടെയും സാധാരണ ജനവിഭാഗങ്ങളുടെയും പുരോഗതിക്കുവേണ്ടി എന്നും നിലകൊണ്ട പാർട്ടിയാണ് കേരള കോൺഗ്രസ് (എം) എന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കെ.എം. മാണിയുടെ ഓരോ ബഡ്ജറ്റും കർഷകരുടേയും കാർഷിക മേഖലയുടെയും ഉന്നമനത്തിനുവേണ്ടിയുള്ളതായിരുന്നു. കർഷകനും കർഷക തൊഴിലാളിക്കും പെൻഷൻ അനുവദിച്ചത് കെ.എം. മാണിയാണ്. റബ്ബർ വിലസ്ഥിരതാഫണ്ടും കാരുണ്യ പദ്ധതിയും ലോകത്തിനാകെ മാതൃകയായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു . കേരളാ കോൺഗ്രസ് (എം) ചിറക്കടവ് മണ്ഡലം സമ്മേളനം ഉദ്‌ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

  സംസ്ഥാന സർക്കാരിന്റെ  ഭിന്നശേഷി പുരസ്കാരം നേടിയ കെ ഡിസ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റോബിൻ കെ. ടോമി, ആയുഷ്മാൻ ഭാരത് അവാർഡ് ജേതാവും മെൻ്റലിസ്റ്റുമായ ഡോ.സജീവ് പള്ളത്ത്, ആദ്യകാല പാർട്ടി പ്രവർത്തകർ എന്നിവരെയും ആദരിച്ചു.

  മണ്ഡലം പ്രസിഡണ്ട് ഷാജി  നല്ലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡണ്ട് എ. എം മാത്യു ആനിതോട്ടം, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി പാമ്പൂരി, അഡ്വ. സുമേഷ് ആൻഡ്രൂസ്, കെ റ്റി യു സി  നി. മണ്ഡലം പ്രസിഡണ്ട് റെജി പോത്തൻ, ആന്റണി മാർട്ടിൻ, ഫിനോ പുതുപ്പറമ്പിൽ, കെ. എ എബ്രഹാം, ചെറിയാൻ ജോസഫ്, രാഹുൽ.ബി. പിള്ള, ജെയിംസ്.കെ. ഈപ്പൻ, സുനിൽ കുന്നപ്പള്ളി, ഷാജി നഗരൂർ, മാത്തുക്കുട്ടി തൊമ്മിതാഴെ, ചിന്നമ്മ ചെറിയാൻ, ഷൈല ജോൺ, ഷിജോ കൊട്ടാരം, റിച്ചു സുരേഷ്, ഒ. റ്റി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
error: Content is protected !!