KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൊൻകുന്നം ഗണേശോത്സവം സമാപിച്ചു

പൊൻകുന്നം: അഞ്ചുദിവസമായി പൊൻകുന്നം രാജേന്ദ്രമൈതാനത്ത് നടന്നുവന്ന ഗണേശോത്സവം സമാപിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഘോഷയാത്രകൾ ഗണേശോത്സവനഗറിൽ സംഗമിച്ച് മഹാഘോഷയാത്രയായി പുറപ്പെട്ടു.

നൂറുകണക്കിന് ഭക്തർ നാമജപവുമായി അണിനിരന്ന വിഗ്രഹനിമജ്ജന ഘോഷയാത്ര കെവിഎംഎസ് റോഡ് വഴി ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിലേക്കായിരുന്നു. ഗണേശോത്സവ വേദിയിൽ പ്രതിഷ്ഠിച്ചിരുന്ന കൂറ്റൻ ഗണേശവിഗ്രഹവും വഹിച്ചുള്ള ഘോഷയാത്രയ്ക്ക് വഴിനീളെ ഭക്തർ വരവേൽപ്പ് നൽകി. മണക്കാട്ട് ഭദ്രാക്ഷേത്രക്കടവിൽ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് നിമജ്ജനം നടത്തിയത്.

error: Content is protected !!