KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആരോഗ്യ പരിപാലനത്തിൽ കേരളം ഒന്നാമതെത്തി : മന്ത്രി വി. എൻ. വാസവൻ

പാറത്തോട്: ആരോഗ്യ പരിപാലനത്തിൽ അമേരിക്കയേയും, മറ്റ് വികസിത രാജ്യങ്ങളെയും അതിശയിപ്പിക്കും വിധം കേരളം ഒന്നാമതെത്തിയെന്ന് മന്ത്രി വി. എൻ വാസവൻ .പാറത്തോട് പഞ്ചായത്തിലെ നവീകരിച്ച ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പാറത്തോട് മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രം കെട്ടിടനിർമ്മാണം ഉദ്ഘാടനവും നിർവ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ‘
സ്വകാര്യ മേഖലയിലെ വമ്പൻ സ്രാവുകൾ ആരോഗ്യരംഗത്തെ വിഴുങ്ങുവാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജനകീയ സർക്കാർ മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി. ജനറൽ ആശുപത്രി, താലൂക്കാശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വേണ്ടത്ര ചികിൽസാ സൗകര്യമേർപ്പെടുത്തിയതോടെ കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ആരോഗരംഗം ഏറെ മെച്ചപ്പെട്ടിരിക്കുകയാണെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ അധ്യക്ഷനായി. ആന്റോ ആൻറ്റണി എം. പി, അഡ്വ : പി. ഷാനവാസ്, അജിതാ രതീഷ് , പി . ആർ. അനുപമ, സോഫി ജോസഫ്, ടി. ജെ മോഹനൻ, കെ. രാജേഷ്, അഡ്വ :സാജൻ കുന്നത്ത്, കെ. എ സിയാദ്, വിജയമ്മ വിജയലാൽ, ഡയസ് കോക്കാട്ട്, പി. കെ ബാലൻ, മാർട്ടിൻ തോമസ്, വി. എം ഉണ്ണികൃഷ്ണൻ, സിന്ധു മോഹനൻ എന്നിവർ സംസാരിച്ചു കായകൽപ്പ് അവാർഡും എൻക്ലു. എ. എസ് അംഗീകാരവും മന്ത്രി കൈമാറി.

error: Content is protected !!