ചിറ്റടി പബ്ലിക് ലൈബ്രറിയുടെ വജ്ര ജൂബിലി ആഘോഷ സമാരംഭം കുറിച്ചു
പാറത്തോട്: ചിറ്റടി പബ്ലിക് ലൈബ്രറി രൂപംകൊണ്ടിട്ട് 60 വർഷം പൂർത്തിയാവുകയാണ്. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികളാണ് ലൈബ്രറി ഭരണസമിതി ആസൂത്രണം ചെയ്തിരിക്കുന്നത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ലൈബ്രറി ഭാരവാഹികൾ നയിച്ച ഘോഷയാത്രയോടുകൂടിയാണ് ഉദ്ഘാടനസമ്മേളനം ആരംഭിച്ചത്.
കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ്റ് പി.കെ. ബാബുലാലിന്റെ അധ്യക്ഷതയിൽ കൂടിയ വജ്രജൂബിലി ആഘോഷ ഉദ്ഘാടന സമ്മേളനം സഹകരണ,തുറമുഖ, ദേവസ്വം ബോർഡ് വകുപ്പ് മന്ത്രി വി. എൻ.വാസവൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എം.പി. ആന്റോ ആൻറണി മുഖ്യപ്രഭാഷണം നടത്തി.
സമ്മേളനത്തിൽ വച്ച് ഗ്രാമപഞ്ചായത്തിൽ തുടർച്ചയായി 25 വർഷം ജനപ്രതിനിധിയായ ലൈബ്രറി പ്രസിഡന്റ് ഡയസ് കോക്കാട്ടിനെ മന്ത്രിയും എം.പിയും ചേർന്ന് ആദരിച്ചു. കോട്ടയം ജില്ല ലൈബ്രറി കൗൺസിലിന്റെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബി. ഹരികൃഷ്ണനെയും സമ്മേളനത്തിൽ വച്ച് ആദരിക്കുകയുണ്ടായി.
പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ പി. ആർ.അനുപമ, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം കെ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സാജൻ കുന്നത്ത്, പാറത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അന്നമ്മ വർഗീസ്, വിജയമ്മ വിജയ്ലാൽ, മുണ്ടക്കയം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീലമ്മ ഡൊമിനിക്ക്, ബോബി കെ.മാത്യു, സൂസമ്മ മാത്യു, പാറത്തോട് കോ.ഓപ്പ്. ബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി , ഫാദർ തോമസ് നാലനടിയിൽ, സി . പി.എം. ലോക്കൽ സെക്രട്ടറി പി. കെ ബാലൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയി പൂവത്തുങ്കൽ,കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. ജെ.തോമസ് കട്ടക്കൽ, സി.പി.ഐ.ലോക്കൽ സെക്രട്ടറി സി.കെ. ഹംസ, ബി.ജെ.പി. പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് വേണു, കേരള കോൺഗ്രസ് ജോസഫ് മണ്ഡലം പ്രസിഡൻ്റ് സിബി നമ്പുടാകം, ലൈബ്രറി സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ,ലൈബ്രറി വൈസ് പ്രസിഡൻ്റ് എൻ. പി സോമൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലൈബ്രറിയുടെ ബാലവേദി കുട്ടികളുടെ നേതൃത്വത്തിൽ നൃത്ത സന്ധ്യയും, യുവജന സംഘടനയായ ക്ലബ്ബ് യുവതയുടെ നേതൃത്വത്തിൽ ഗാനനിശയും ഉണ്ടായിരുന്നു.
