KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടചോറ്റി ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിൽ വിദ്യാരംഭവും നവരാത്രി ആഘോഷവും.

ചോറ്റി : ഇടചോറ്റി ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിൽ നവാഹ എന്നിവ വിദ്യാരംഭവും കാഞ്ഞിരപ്പള്ളി ശ്രീ സരസ്വതി ദേവി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ശ്രീമദേവി ഭാഗവത നവാഗവും വിദ്യാരംഭവും 20 സെപ്റ്റംബർ 21ന് തുടങ്ങും. ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം നാലുമണിക്ക് ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തപ്പെടുന്ന ഉദ്ഘാടന സഭയിൽ ക്ഷേത്രം മുഖ്യകാര്യദർശി ശ്രീമദ് സരസ്വതി തീർത്ത പാദസ്വാമികൾ അധ്യക്ഷനായിരിക്കും, അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

അഡ്വക്കേറ്റ് ടി ആർ രാമനാഥൻ വടക്കൻ പറവൂർ ഭദ്രദീപം തെളിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ യജ്ഞ സന്ദേശം നൽകുന്നു. ഈ വർഷത്തെ വനമിത്ര അവാർഡിന് അർഹനായ ശ്രീ സുനിൽ സുരേന്ദ്രൻ പ്രഭാഷകയും സാമൂഹിക പ്രവർത്തകനുമായ ഡോക്ടർ ഗീത അനിയൻ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് സാജൻ കുന്നത്ത് മൊമെന്റോനൽകി ആദരിക്കും. പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ, വൈസ് പ്രസിഡണ്ട് ശ്രീമതി സോഫി ജോസഫ്, ഗ്രാമപഞ്ചായത്ത് അംഗം വിജയലാൽ, കെ കെ ബാബു കല്ലുംപുറത്ത്, സുധാകരൻ ആലഞ്ചേരി, വി ഡി ചന്ദ്രബാബു തുടങ്ങിയവർ സംസാരിക്കും.
വൈകുന്നേരം 6 30ന് ദീപാരാധന, ഏഴിന് ധ്വജാരോഹണം, 7 30ന് ആചാര്യ വരണം. തുടർന്ന് ശ്രീമദേവി ഭാഗവത മാഹാത്മ്യം യജ്ഞാചാര്യൻ ബ്രഹ്മശ്രീ മനോജ് ശാസ്ത്രികൾ നടത്തും. സെപ്റ്റംബർ 22 മുതൽ എല്ലാ ദിവസവും രാവിലെ അഞ്ചിന് മഹാഗണപതി ഹോമം ആറിന് സമൂഹ പ്രാർത്ഥന. 6 15 മുതൽ ലളിതാസഹസ്രനാമം. തുടർന്ന് ശ്രീമദ്ദേവി ഭാഗവത പാരായണം. 11 30 ന് പ്രഭാഷണം. ഉച്ചയ്ക്ക് ഒന്നിന് അമൃതഭോജനം, ഉച്ചകഴിഞ്ഞ് രണ്ടിന് പാരായണം വൈകിട്ട് 6 30ന് ദീപാരാധന ഏഴിന് ഭക്തിഗാനാമൃതം എന്നിവ ഉണ്ടായിരിക്കും. 22ന് ഉച്ചയ്ക്ക് പ്രഭാഷണം ശ്രീ ഗണേഷ് പെരുമാൾ 27ന് രാവിലെ 11ന് പ്രഭാഷണം ശ്രീ അഭിലാഷ് കീഴൂർ 28ന് 11 30 ന് ഷഷ്ടിപൂജ തുടർന്ന് പ്രഭാഷണം ഭാഗവതൊത്തംസം അഡ്വക്കേറ്റ് രാമനാഥൻ വടക്കൻ പറവൂർ. വൈകുന്നേരം നാലിന് വിദ്യാവിജയപൂജ. 29 ആം തീയതി രാവിലെ പത്തിന് സുബ്രഹ്മണ്യ അവതാരകഥ. വൈകുന്നേരം നാലിന് കുമാരി പൂജ. ആറിന് പ്രത്യേകം തയ്യാർ ചെയ്തിരിക്കുന്ന മണ്ഡപത്തിൽ പൂജവെപ്പ്.

സെപ്റ്റംബർ സെപ്റ്റംബർ 30ന് വൈകുന്നേരം നാലിന് മഹാ സർവേശ്വരി പൂജ. ഒക്ടോബർ ഒന്നിന് മഹാനവമി രാവിലെ പത്തിന് പ്രഭാഷണം അഡ്വക്കേറ്റ് രാമനാഥൻ തുടർന്ന് യജ്ഞ സമർപ്പണം ആചാര്യ ദക്ഷിണ വൈകുന്നേരം1008 ദീപങ്ങൾ തെളിച്ച്വിശേഷാൽ ദീപരാധന ഏഴിന് നൃത്തനൃത്യങ്ങൾ. ഒക്ടോബർ രണ്ടിന് വിജയദശമി രാവിലെ അഞ്ചിന് പൂജയെടുപ്പ്. 5 മുതൽ വിദ്യാരംഭം സരസ്വതി തീർത്ഥ പാത സ്വാമികൾബ്രഹ്മശ്രീ മനോജ് ശാസ്ത്രികൾ , ഡോക്ടർ ഗീത അനിയൻ, ശ്രീ പുത്തൂർ പരമേശ്വരൻ നായർ സുധാകരൻ ആലഞ്ചേരി എന്നിവർ വിദ്യാരംഭത്തിന് നേതൃത്വം നൽകും. കുരുന്നുകളെ ഹരിശ്രീ കുറിപ്പിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങൾ ക്ഷേത്രത്തിൽ ചെയ്തു കഴിഞ്ഞതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം മുഖ്യകാര്യദർശി ശ്രീമദ് സരസ്വതി തീർത്ഥ പാദസ്വാമികൾ ശ്രീമൂകാംബിക ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ശ്രീ ബാബു കല്ലും പുറത്ത്. ഉപദേശക സമിതി അംഗം ശ്രീ ബിജു മിഷ്യൻ പറമ്പിൽ ആഘോഷകമ്മിറ്റി കൺവീനർ വി ഡി ചന്ദ്രബാബു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!