KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഞള്ളമറ്റത്തു സാംസ്‌കാരിക നിലയത്തിന് തറക്കല്ലിട്ടു

കാഞ്ഞിരപ്പള്ളി : ഗ്രാമപഞ്ചായത്ത്‌ 18 ആം വാർഡിൽ ഞള്ളമറ്റത്തു സാംസ്‌കാരിക നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരഭിച്ചു. ഇതിനായി ജില്ലാ പഞ്ചായത്ത്‌ 30 ലക്ഷം രൂപാ അനുവദിച്ചിരുന്നു. ദീർഘനാളുകളായി പൊതുജനങ്ങൾക്ക് സമ്മേളിക്കുവാനുള്ള ഹാളിന്റെ അഭാവം പുതിയ കെട്ടിടം നിർമ്മിക്കുന്നതിലൂടെ പരിഹരിക്കപ്പെടും.

ഗ്രാമസഭകളും, തെരഞ്ഞെടുപ്പ് ബൂത്തും അസൗകര്യങ്ങളേറെയുള്ള ഒരുകെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. മൂന്നു നിലയിലുള്ള കെട്ടിടം പണിയനാണ് ഫൗണ്ടേഷൻ ഇട്ടിരിക്കുത്. കെട്ടിട നിർമ്മാണത്തിന്റെ ശിലാസ്ഥാപനകർമ്മം ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെസ്സി ഷാജൻ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിതാ രതീഷ് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ്‌ ജോളി മടുക്കകുഴി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ആർ തങ്കപ്പൻ, റിജോ വാളാന്തറ, ഡാനി ജോസ്, സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്, ഷാജി വടക്കേടത്ത് , സജി മുട്ടത്ത്, ജോസഫ് മുസ്സോളിനി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!