KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുതുതലമുറ ചലച്ചിത്ര നിർമ്മാണം: കുട്ടിക്കാനം മരിയൻ കോളേജിൽ രാജ്യാന്തര ശില്പശാല

കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗം മൈൽ സ്റ്റുഡിയോസുമായി സഹകരിച്ച് പുതുതലമുറ ചലച്ചിത്ര നിർമ്മാണത്തിൽ രാജ്യാന്തര ശില്പശാല നടത്തപ്പെടുന്നു. എസ്. ഡി കോളേജ് കാഞ്ഞിരപ്പള്ളി, എസ്.ബി കോളേജ് ചങ്ങനാശ്ശേരി, സെൻ്റ് ജോർജ്ജ് കോളേജ് അരുവിത്തുറ, സെൻ്റ് ആൻ്റണീസ് കോളേജ് പെരുവന്താനം എന്നീ കോളേജുകളുടെ പങ്കാളിത്തത്തോടുകൂടി സെപ്റ്റംബർ 19 രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ കുട്ടിക്കാനം മരിയൻ കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു സംഘടിപ്പിക്കപ്പെടുന്ന ശില്പശാല കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് ഉദ്ഘാടനം ചെയ്യും.

ചലച്ചിത്രനിർമ്മാണത്തിലെ പോസ്റ്റ് പ്രൊഡക്ഷൻ, സൗണ്ട് ഡിസൈൻ, കളർ ഗ്രേഡിംഗ്, വി എഫ് എക്സ്, സിനിമയിൽ നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലാസുകൾ ശില്പശാലയിൽ ഉൾപ്പെടുന്നു. മൈൽ സ്റ്റുഡിയോയുടെ ടെക്നിക്കൽ ഡയറക്ടറും സൗണ്ട് എൻജിനീയറും ആപ്പിൾ സർട്ടിഫൈഡ് ട്രെയിനറും നെറ്റ്ഫ്ലിക്സ് പ്രൊജക്ടുകളിൽ പ്രവൃത്തിപരിചയമുള്ള വ്യക്തിയുമായ ജോൺ എം. കൊച്ചൻസിക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ലിയോ ജോസഫ് തുടങ്ങിയവർ ശില്പശാല നയിക്കും

error: Content is protected !!