വഴിയാത്രക്കാരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി
കൂരാലി: കൂരാലി-പള്ളിക്കത്തോട് റോഡിൽ ഒട്ടയ്ക്കൽ കവലയ്ക്ക് സമീപം വഴിയാത്രക്കാരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇളങ്ങുളം ഒട്ടയ്ക്കൽ തെക്കേൽ സണ്ണി ഉമ്മൻ(52) ആണ് മരിച്ചത്. ആശാരിപ്പണിക്കാരനായ സണ്ണി കൂരാലിയിൽ ബസിറങ്ങിയതിന് ശേഷം ഒട്ടയ്ക്കൽ ഭാഗത്തെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു. വാഹനമിടിച്ചതാണോ ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണ് മരിച്ചതാണോ എന്ന് വ്യക്തമല്ല. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് മൃതദേഹം കണ്ടത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
