KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് ബിജെപി മാർച്ചും ധർണയും നടത്തി

പൊൻകുന്നം: പിണറായി സർക്കാർ കേരളത്തിലെ പോലീസ് സ്‌റ്റേഷനുകളുടെ നിയന്ത്രണം ക്രിമിനലുകളെ ഏൽപ്പിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാനസെക്രട്ടറി പി.ശ്യാംരാജ്. കേരളത്തിലെ പോലീസ് മർദനങ്ങളിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനവ്യാപകമായി നടത്തിയ ഡിവൈഎസ്പി ഓഫീസ് മാർച്ചിന്റെ ഭാഗമായി കോട്ടയം ഈസ്റ്റ് ജില്ലാകമ്മിറ്റിയുടെ പൊൻകുന്നത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈസ്റ്റ് ജില്ലാപ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിച്ചു. കെവിഎംഎസ് കവലയിൽ നിന്നുതുടങ്ങിയ മാർച്ച് പോലീസ് മിനിസിവിൽ സ്‌റ്റേഷനുമുൻപിൽ തടഞ്ഞു. മേഖല ജനറൽസെക്രട്ടറി സജി കുരീക്കാട്ട്, ജില്ലാജനറൽ സെക്രട്ടറി അഖിൽ രവീന്ദ്രൻ, സംസ്ഥാനസമിതിയംഗം കെ.കെ.വിപിനചന്ദ്രൻ, ജില്ലാ വൈസ്പ്രസിഡന്റ് വി.എൻ.മനോജ് തുടങ്ങിയവർ പ്രസംഗിച്ചു. കെ.ആർ.സോജി, ജയാ ബാലചന്ദ്രൻ, ടി.ബി.ബിനു, ടോമി ഈറ്റത്തോട്ടത്തിൽ, ജോ ജിയോ ജോസഫ്, ടി.എസ്.വിമൽകുമാർ, അഡ്വ.വൈശാഖ് എസ്.നായർ, സി.ജി.ഗോപകുമാർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി

error: Content is protected !!