പാറക്കടവ് മസ്ജിദ് റോഡ് വീതി കൂട്ടൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കാഞ്ഞിരപള്ളി : കാഞ്ഞിരപ്പള്ളി നഗരത്തോട് ചേർന്നുള്ള പാറക്കടവ് മസ്ജിദ് റോഡിന്റെ വീതി കൂട്ടൽ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
പാറക്കടവ് ജംഗ്ഷനിൽ നിന്നുമുള്ള മസ്ജിദ് റോഡും പാറക്കടവ് റോഡിന്റെ സംരക്ഷണ ഭിത്തിയുമാണ് നിർമ്മിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോളി മടുക്കകുഴി അനുവദിച്ച ആറര ലക്ഷം രൂപയും, പഞ്ചായത്ത് ഏഴാം വാർഡ് അംഗം അനുഷിയ സുബിൻ അനുവദിച്ച അൻപതിനായിരം രൂപയും ഉപയോഗിച്ച് 7 ലക്ഷം രുപ ചെലവിട്ടാണ് നിർമ്മാണ പ്രവർത്തനം നടത്തുന്നത് . വികസന സമിതി ചെയർമാൻ ഇക്ബാൽ ഇല്ലത്തുപറമ്പിലിന്റെ നിവേദന പ്രകാരം ജോളി മടുക്കക്കുഴിയുടെ ഫണ്ടിൽ നിന്നും പാറക്കടവ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുവാൻ നടപടിയായിട്ടുണ്ട്.
