KSRTC ബസ് സർവീസ് പുനരാരംഭിച്ചു ; നാടിന് ആശ്വാസം ..
വിഴിക്കത്തോട് : ഏറെക്കാലമായി മുടങ്ങി കിടന്നിരുന്ന എരുമേലി – മാങ്കുളം – വിഴിക്കത്തോട് വഴിയുള്ള K S R T C ബസ് സർവീസ് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പുനരാരംഭിക്കുകയും കല്ലറകാവ് ജംഗ്ഷനിൽ സ്വീകരണം നൽകുകയും ചെയ്തു. സ്വീകരണത്തിൽ ജോയി മുണ്ടാമ്പളളി, ലാൽജി മാടത്താനിക്കുന്നേൽ, വിൽസൺ ജേക്കബ് അമ്പാട്ടുപറമ്പിൽ, ജോസക്കുട്ടി കുറ്റുവേലിൽ, തോമാച്ചൻ ചിറ്റടിയിൽ ( ലിജോ ജോർജ്) , ജോബി മടുക്കക്കുഴി, പ്രേംസൺ മണ്ണംപ്ലാക്കൽ , ബെന്നി ചാക്കോ അമ്പാട്ടുപറമ്പിൽ, വിൻസ് വെട്ടിക്കാട്ട് എന്നിവർ പങ്കെടുത്തു.
