KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ യുവാവ് മരിച്ചു

കാഞ്ഞിരപ്പള്ളി : ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി, പാറക്കടവിൽ തുണ്ടിയിൽ പരേതനായ ബഷീർ – ലൈല ദമ്പതികളുടെ മകൻ മുനീർ റ്റി. ബഷീർ ( 33 ) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടിൽ ഒന്നാമൈൽ വളവുകയം ഭാഗത്ത് വച്ചു ഞായറാഴ്ച രാത്രി 7.45ഓടെ ബസും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഈരാറ്റുപേട്ടയിലേയ്ക്കു പോകുകയായിരുന്നു ആമീസ് എന്ന സ്വകാര്യ ബസ് ആനക്കല്ല് ഭാഗത്തു നിന്നും വരികയായിരുന്നു സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്തു വച്ചു തന്നെ യുവാവ് മരണപ്പെട്ടു.

ഭാര്യ: ഫാത്തിമ ആനിത്തോട്ടം.
മക്കൾ: മുഹമ്മദ് ഹംദാൻ , ഹയാ മുനീർ
സഹോദരങ്ങൾ: കബീർ (സിപിഐ എം പാറക്കടവ് ബ്രാഞ്ച് അംഗം) , ഷെമീർ.
അപകടത്തിൽ മരണപെട്ട മുനീർ റോയൽ ലൈൻ സോഡാ ഫാക്ടറി നടത്തി വരികയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ.പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി നൈനാർ പളളിയിൽ കബറടക്കം നടത്തും.

error: Content is protected !!