കർഷകർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി തേനീച്ച വളർത്തൽ പരിശീലനം നടത്തി.
ചിറക്കടവ്: കർഷകർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി ചിറക്കടവ് കൃഷിഭവൻ തലത്തിൽ നടത്തിയ തേനീച്ച വളർത്തൽ പരിശീലന പരിപാടി ശ്രദ്ധേയമായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആത്മ കോട്ടയത്തിന്റെയും ചിറക്കടവ് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിറക്കടവ് കൃഷി ഭവനിൽ വച്ച് 24, 25 തീയതികളിലായിട്ട് രണ്ടു ദിവസത്തെ തേനീച്ച വളർത്തൽ പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചത്. ചിറക്കടവ് പഞ്ചായത്തിലെ മികച്ച തേനീച്ച കർഷകൻ പുരസ്കാരം നേടിയ അഡ്വ ജോസ് സിറിയക്ക് ക്ലാസ്സ് നയിച്ചു .തുടർന്ന് അദ്ദേഹത്തിന്റെ തേനീച്ച ഫാമിലുള്ള വിവിധ തരത്തിൽ പെട്ട തേനീച്ചകളെ കർഷകർക്ക് കാണിച്ചു കൊടുക്കുകയും, തേനുപയോഗിച്ചും തേനീച്ച ഉല്പാദിപ്പിക്കുന്ന മെഴുകുപയോഗിച്ചും നിർമ്മിച്ചെടുക്കുന്ന വിവിധ മല്യവർദ്ധിത ഉല്പന്നങ്ങളെക്കുറിച്ചും കർഷകർക്ക് പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു.
പരിശീലന പരിപാടിയിൽ പങ്കെടുത്തവർക്ക് ചിറക്കടവ് കൃഷി ഓഫീസർ ശ്രീമതി പ്രജിത പ്രകാശ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരിപാടിയിൽ കൃഷി അസിസ്റ്റൻറ് ശ്രീജ മോഹൻ, ജയിംസ് കുഴിക്കാട്ട് ,ഇന്ദു ഗോപാൽ, അമൽ, ഇന്ദിരാഭായി, A. P. ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.
