മൂന്ന് ലക്ഷം വനിതകൾക്ക് തൊഴിൽ നല്കുവൻ സർക്കാർ പദ്ധതി : മന്ത്രി എം.ബി രാജേഷ്
കാഞ്ഞിരപ്പള്ളിയിൽ കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്ക് ഉദ്‌ഘാടനം ചെയ്തുകൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നടത്തിയ പ്രസംഗം ഇവിടെ കാണുക . ഈ സർക്കാരിന്റെ കാലാവധി തീരും മുൻപ് മൂന്ന് ലക്ഷം സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകി, തൊഴിൽ കൊടുക്കുവാൻ സർക്കാർ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു .
കാഞ്ഞിരപ്പള്ളി വില്ലണിയിൽ നിർമ്മിച്ച കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നാടിന് സമർപ്പിച്ചു . വില്ലണി ഇ.എം.എസ് മൈത്രി നഗറിൽ 1.22 കോടി രൂപ ചിലവഴിച്ച് 4,800 ചതുരശ്ര അടി വിസ്തൃതിയിൽ, 22 സെന്റ് സ്ഥലത്താണ് കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും നിർമ്മിച്ചിരിക്കുന്നത് . 25 തയ്യൽ മെഷീനുകൾ, എംബ്രോയിഡറി മെഷീൻ, ഓവർലോക്ക് മെഷീൻ, കട്ടിംഗ് മെഷീൻ, അയണിംഗ് മെഷീനുകൾ, ഫർണിച്ചർ എന്നിവ അപ്പാരൽ പാർക്കിൽ ഉണ്ട്. പദ്ധതിയിലൂടെ കുടുംബശ്രീ അംഗങ്ങാളായ 35 വനിതകൾക്ക് സ്ഥിര വരുമാനം ലഭ്യമാകും. തദവസരത്തിൽ ന്ത്രി എം.ബി രാജേഷ് നടത്തിയ പ്രസംഗം ഇവിടെ കാണുക .
