പി.പി. റോഡിൽ രണ്ടു ദിവസങ്ങളിൽ ഒരേപോലുള്ള രണ്ട് അപകടങ്ങൾ.. കാറുകൾ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു.
എലിക്കുളം : പൊൻകുന്നം – പാലാ റോഡിൽ അടുത്തടുത്ത ദിവസങ്ങളിൽ കാറുകൾ വൈദ്യുതിത്തൂണിലിടിച്ച് മറിഞ്ഞു. എലിക്കുളം കുരുവിക്കൂടിന് സമീപം ഇന്നലെ പുലർച്ചെ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു മറിഞ്ഞു.. ആർക്കും പരുക്കില്ല. കൊല്ലത്തു നിന്ന് മുവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പൊൻകുന്നം ഭാഗത്തു നിന്നു വന്ന കാർ എതിർ ദിശയിലുള്ള പോസ്റ്റിലിടിച്ച ശേഷം ഓടയിലേക്ക് മറിയുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇതേ റോഡിൽ ഇളങ്ങുളം എസ്എൻഡിപി ജംക്ഷനിലും മറ്റൊരു കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞിരുന്നു.
