പ്രതിഷേധസദസ്സ് സംഘടിപ്പിച്ചു
എരുമേലി : ആശവർക്കർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം തീർപ്പാക്കണമെന്ന ആവശ്യവുമായി സമര സഹായ സമിതി എരുമേലിയിൽ നടത്തിയ പ്രതിഷേധസദസ്സ് ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.
സമര സമിതി മേഖലാ ചെയർമാൻ കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി മിനി കെ.ഫിലിപ്പ് പ്രഭാഷണം നടത്തി. നാസർ പനച്ചി, കെ.പി. ബഷീർ മൗലവി, പി.കെ. റസാഖ്, ബി. ജയചന്ദ്രൻ, വി.കെ. ബിജു, എ.സീനത്ത്, വി.പി. കൊച്ചുമോൻ, സി.എസ്. പ്രമോദ്, നൗഷാദ് കുറുങ്കാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
