ആശാ സമരത്തിന് പിന്തുണയായി പ്രതിഷേധ സദസ് സംഘടിപ്പിച്ചു
എരുമേലി : ആശാ വർക്കർമാരുടെ സമരം തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരസഹായ സമിതി എരുമേലി ടൗണിൽ പ്രതിഷേധ സദസ് നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. ഹോണറേറിയം 21000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം അഞ്ച് ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 22 ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആശാ പ്രവർത്തകർ മാർച്ച് നടത്തുന്നതിന്റെ പ്രചരണ ഭാഗമായി ആണ് പ്രതിഷേധ സദസ് നടന്നത്.
സമരസമിതി മേഖലാ ചെയർമാൻ കെ എസ് രാജു അധ്യക്ഷത വഹിച്ചു. സമര സഹായ സമിതി കോട്ടയം ജില്ലാ രക്ഷാധികാരി മിനി കെ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി നാസർ പനച്ചി, കെ. പി ബഷീർ മൗലവി, പി കെ റസാഖ്, ബി.ജയചന്ദ്രൻ, വി കെ ബിജു, എ സീനത്ത്, വി പി കൊച്ചുമോൻ, സി എസ് പ്രമോദ്, നൗഷാദ് കുറുങ്കാട്ടിൽ, ബെന്നി ദേവസ്യ, പി ഇ റഫീഖ്, ഷാഹിദ റഹീം, ഐ വി ചന്ദ്രൻ, ഫ്ലോറി ആന്റണി, പീറ്റർ ജെയിംസ് രാജൻ കാവുങ്കൽ, കെ പി മായമോൾ, രാജു വട്ടപ്പാറ, കെ കെ ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു
