KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വിവിധ റോഡുകൾ ഉദ്ഘാടനം ചെയ്തു.

പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച മുട്ടത്തേടത്തുപടി – കൂടല്ലൂർപ്പടി റോഡിന്റെയും ഒറ്റപ്ലാക്കൽപ്പടി- കൂടല്ലൂർപ്പടി റോഡിന്റെയും മൂരിപ്പാറപ്പടി-അമ്പാട്ടുകുന്നേൽ റോഡിന്റെയും ഉദ്ഘാടനം ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവ്വഹിച്ചു.
ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി ആർ ശ്രീകുമാർ അധ്യക്ഷനായി.വാർഡ് മെമ്പർ എം ജി വിനോദ് സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ടി എൻ ഗിരീഷ്കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് സതി സുരേന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ്, പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്മാരായ അഡ്വ.സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ ജോസഫ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗിരീഷ് എസ് നായർ,പഞ്ചായത്തംഗങ്ങളായ അഡ്വ. ജയാ ശ്രീധർ, ശ്രീലതാ സന്തോഷ്,കെ ജി രാജേഷ്,ലീനാ കൃഷ്‌ണകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. അഭിലാഷ് ചന്ദ്രൻ, പ്രശാന്ത് മലാമല,കൺവീനർ വി ആർ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.ഷാജിരാജ് നയിച്ച കലാസന്ധ്യയും നടന്നു.

മുഖ്യമന്ത്രിയുടെ ഗ്രാമീണറോഡ് വികസന പദ്ധതിയിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ചിലവഴിച്ചാണ് മുട്ടത്തേടത്തുപടി – കൂടല്ലൂർപ്പടി റോഡ്
പൂർത്തികരിച്ചത്. ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും കഴിഞ്ഞ 5 വർഷക്കാലയളവിനുള്ളിൽ 32 ലക്ഷം രൂപ ചെലവഴിച്ച് ഒറ്റപ്ലാക്കൽപ്പടി- കൂടല്ലൂർപ്പടി റോഡിന്റെയും മൂരിപ്പാറപ്പടി-അമ്പാട്ടുകുന്നേൽ റോഡിന്റെയും നിർമ്മാണം പൂർത്തികരിച്ചു.

error: Content is protected !!