ശബരിമല സ്വർണ്ണമോഷണം കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
കാഞ്ഞിരപ്പള്ളി: ശബരിമലയിലെ സ്വർണ്ണപ്പാളി തട്ടിപ്പിന് നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവുംനടത്തി.മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് അഡ്വ.പി.ജീരാജ് മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ. റോണി.കെ.ബേബി, ഡി.സി.സി അംഗം രഞ്ജു തോമസ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ.എം ഷാജി,റസിലി തേനംമാക്കൽ,അജ്മൽ പാറയ്ക്കൽ,ബിനു കുന്നുംപുറം,ഷെജി പാറക്കൽ,ദിലിപ് ചന്ദ്രൻ, അൻവർഷാ കോനാട്ടുപറമ്പിൽ, നസീമ ഹാരിസ്, ഷാജി ആനിത്തോട്ടം സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ സുനിൽ തേനമ്മാക്കൽ, സ്റ്റെനിസ്ലാവോസ് വെട്ടിക്കാട്ട്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജാൻസി കിഴക്കേത്തലക്കൽ, ഇ.എസ്. സജി എന്നിവർ പ്രസംഗിച്ചു. ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് റ്റിഹാന ബഷീർ,അസീബ് ഈട്ടിക്കൽ,ഫസിലി കോട്ടവാതുക്കൽ,ഷാജി പെരുന്നേപ്പറമ്പിൽ,അൻവർ പുളിമൂട്ടിൽ, ഉണ്ണി ചെറിയാൻ, പി.പി.സഫറുള്ളാ ഖാൻ,സക്കീർ കല്ലുങ്കൽ,ജോർജ്ജുകുട്ടി കോഴിമണ്ണിൽ,അഫ്‌സൽ കളരിക്കൽ,റസിലി ആനിത്തോട്ടം,രാജേഷ് രാഘവൻ, ബിന്നി അമ്പിയിൽ,നദീർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
