വിദേശവ്യാപാരത്തിൽ ഏർപ്പെടാൻ താത്പര്യം ഉള്ള നവസംരംഭംകർക്കായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ “എക്സ്പേർട്ട് വർക്ക് ഷോപ്പ്” കാഞ്ഞിരപ്പളളിയിൽ
കാഞ്ഞിരപ്പളളി: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെയും, താലൂക്ക് വ്യവസായ വകുപ്പിന്റെയും നേതൃത്വത്തിൽ വിദേശവ്യാപാരത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന നവസംരംഭംകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമാക്കി പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുവാനും, വിദേശ നാണ്യം നമ്മുടെ നാട്ടിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം വെച്ചു കൊണ്ട് നവസംരംഭകർക്കും നിലവിൽ ഉളള ചെറുതും, വലുതുമായ സംരംഭകർക്കുമായി “എക്സ്പേർട്ട് വർക്ക് ഷോപ്പ്” എന്ന പേരിൽ ഏകദിന ശില്പശാല കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക്സ് കോളേജ്, ജൂബിലി ഹാളിൽ 13-ാം തീയതി രാവിലെ 10.30 മണി മുതൽ ആരംഭിക്കുന്നു.
പ്രസ്തുത ശിൽപ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ് ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോളി മടുക്കകുഴി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലാ വ്യവസായ ഓഫീസർ രാകേഷ് വി.ആർ., ഉപജില്ലാ ഓഫീസർ ലോറൻസ് മാത്യൂ, താലൂക്ക് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ, ശങ്കർ ചന്ദ്രശേഖർ, രാജീവ് എം.സി., ജേക്കബ്ബ് കെ. ജേക്കബ്ബ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.
