KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഷാഫി പറമ്പിലിനെതിരായ അത്രിക്രമം ; കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

കാഞ്ഞിരപ്പള്ളി :കെ.പി.സി. സി വർക്കിംഗ് പ്രസിഡന്റും എം.പി യുമായ ഷാഫി പറമ്പിലിനും സഹപ്രവർത്തകർക്കും നേരെ പേരാമ്പ്രയിൽ ഉണ്ടായ ക്രൂരമായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തിയ ശേഷം പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌മാരായ നായിഫ് ഫൈസി, എം.കെ.ഷമീർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ.എസ്. ഷിനാസ്,സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, ജില്ലാ സെക്രട്ടറി അസീബ് ഈട്ടിക്കൽ, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി അൻവർഷ കോനാട്ടുപറമ്പിൽ, ഫസിലി കോട്ടവാതുക്കൽ,ടി. എസ് നിസു,ഷാജി പെരുന്നേപ്പറമ്പിൽ,അൻവർ പുളിമൂട്ടിൽ, റസിലി ആനിത്തോട്ടം,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ റോബിറ്റ് മാത്യു,അൽഫാസ് റഷീദ്, വി.എ.കബീർ,സാദിക്ക് ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!