KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

കാത്തിരപ്പള്ളി : കാത്തിരപ്പള്ളി പേട്ടസ്കൂൾ – മേലറ്റുതകിടി – കൊടുവന്താനം റോഡിന്റെ നവികരണത്തിന് സ്വകാര്യ വ്യക്തി സൗജന്യമായി വിട്ട് നൽകിയ സ്ഥലം ഉപയോഗിച്ച് വീതി കൂട്ടി നിർമ്മിക്കപ്പെട്ട റോഡ് പൊതുജനങ്ങൾക്ക് ഗതാഗത സൗകര്യത്തിനയി തുറന്നു കൊടുത്തു. ടൗണിനോട് അനുബന്ധിച്ച് കിടക്കുന്ന പ്രധാന പാതയായ ഈ റോഡ് വീതി കൂട്ടിയതോടെ നിരന്തരമായ ഗതഗാത തടസ്സം ഒഴിവാക്കുവാനും കെ ഇ റോഡ് മായി ബന്ധപ്പെടുത്തുന്ന ഈ റോഡ് ടൗണിലെ ഗതാഗത കുരുക്കിന് ഒരു ആശ്വാസവുമാണ്.

  ഹരിത നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്   റ്റി എ അബ്ദുൽസലാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമപഞ്ചായത്ത് അംഗം സുനിൽ തേനംമാക്കൽ ഉദ്‌ഘാടനം  ചെയ്തു.  ഗ്രാമപഞ്ചായത്തയംഗം പി എ ഷെമീർ, ശാന്തി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്  സിറാജ് പി.കെ ,ലൗഷോർ റസിഡൻസ് അസോസിയേഷൻ  ഭാരവാഹികളായ നൗഷാദ് കണ്ടത്തിൽ , സെയ്യദ് ചെറുകര , നൂറുദ്ദീൻ കൊല്ലയ്ക്കാൻ , മാഹിൻ .നെജീബ് കാഞ്ഞിരപ്പള്ളി ,ഷിഹാർ കണ്ടത്തിൽ ,റ്റിഇ .നാസ്സറുദീൻ ,അൻവർഷ കോനാട്ടുപറമ്പിൽ, ഒ എം ഷാജി , നായിഫ് ഫെസി ,എം.കെ ഷെമീർ, ഇസ്മായിൽ വാഴേപ്പറമ്പിൽ , ഷിനാസ് കെ എസ് , അൻസാരി വട്ടകപ്പാറ , ഫസിലി കോട്ടവാതുക്കൽ, ഫൈസൽ എം കാസി ,അസിബ് ഇട്ടിക്കൻ, ഇല്യാസ് ചെരിപുറം ,റസ്സാക്ക് ഇല്ലത്തുപറമ്പിൽ ,നൗഷാദ് ഹസൻ ,അനസ് വട്ടകപ്പാറ ,നൗഷാദ് കൊരട്ടി പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. 
error: Content is protected !!