KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ 14 സംവരണ വാർഡുകൾ, പത്ത് ജനറൽ വാർഡുകൾ.

എരുമേലി: സംവരണ നറുക്കെടുപ്പിൽഎരുമേലി പഞ്ചായത്തിൽ സംവരണമായത് 14 വാർഡുകൾ. ബാക്കി പത്ത് വാർഡുകൾ ജനറൽ. മുമ്പ് 23 വാർഡ് ആയിരുന്ന എരുമേലി പഞ്ചായത്ത്‌ ഇപ്പോൾ പുതിയതായി മണിപ്പുഴ വാർഡ് കൂടി ആയതോടെ 24 വാർഡുകളാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ വാർഡുകൾ ഉള്ള പഞ്ചായത്ത്‌ കൂടിയാണ് എരുമേലി. ജില്ലാ – ബ്ലോക്ക്‌ ഡിവിഷനുകളുടെ സംവരണം കൂടി ഇനി പൂർത്തിയാകാനുണ്ട്. മുക്കൂട്ടുതറ, എരുമേലി, ചേനപ്പാടി എന്നിവയാണ് എരുമേലിയിലെ ബ്ലോക്ക്‌ ഡിവിഷനുകൾ. ജില്ലാ ഡിവിഷൻ എരുമേലിയാണ്. ബ്ലോക്ക്‌ ഡിവിഷനുകളുടെ സംവരണ നറുക്കെടുപ്പ് 18 നും ജില്ലാ ഡിവിഷനുകളുടേത് 21 നുമാണ്. ഇതിന് ശേഷം പഞ്ചായത്ത്‌ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച സംവരണ ക്രമം കൂടി നിശ്ചയിക്കുന്നതോടെ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായും തെളിയും.

സംവരണ വാർഡുകൾ.

പട്ടിക ജാതി സ്ത്രീ സംവരണം.
പഴയിടം, നേർച്ചപ്പാറ വാർഡുകൾ.

പട്ടിക ജാതി സംവരണം.
കാരിശ്ശേരി (പാക്കാനം)

പട്ടിക വർഗ സംവരണം.
ഉമ്മിക്കുപ്പ.

സ്ത്രീ സംവരണം.
ചേനപ്പാടി, മൂക്കൻപെട്ടി, എയ്ഞ്ചൽവാലി, തുമരംപാറ, പ്രപ്പോസ്, എരുമേലി ടൗൺ, മണിപ്പുഴ, ശ്രീനിപുരം, എരുമേലി ടൗൺ, കനകപ്പലം, ചെറുവള്ളി എസ്റ്റേറ്റ്.

ജനറൽ വാർഡുകൾ.
കിഴക്കേക്കര, ഒഴക്കനാട്, വാഴക്കാല, ഇരുമ്പൂന്നിക്കര, എലിവാലിക്കര, മുട്ടപ്പള്ളി, കണമല, പമ്പാവാലി, മുക്കൂട്ടുതറ, പൊരിയന്മല.

error: Content is protected !!