അറിയിപ്പ് : ഗതാഗതം നിരോധിച്ചു
എരുമേലി . മുക്കൂട്ടുതറ സപ്ലൈകോ വിൽപനശാലയ്ക്കു മുൻവശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി കെ.ഒ.ടി റോഡിന്റെ പ്രവേശന ഭാഗത്ത് ഓടയുടെ നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ മുക്കൂട്ടുതറ ഇടകടത്തി പമ്പാവാലി റോഡിൽ നിന്ന് കെഒടി റോഡിലേക്കുള്ള ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
