KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഓടിക്കൊണ്ടിരുന്ന ബൈക്കിൽ തെങ്ങ് വീണ് അപകടം: ബൈക്ക് യാത്രികൻ അദ്‌ഭുതകരമായി രക്ഷപെട്ടു.

എരുമേലി: റോഡരികിൽ ചുവട് ദ്രവിച്ച നിലയിൽ ജീർണിച്ചിരുന്ന തെങ്ങ് ശക്തമായ മഴയിൽ കടപുഴകി ഓടിക്കൊണ്ടിരുന്ന ബൈക്കിൽ വീണ് അപകടം. ബൈക്കിൽ സഞ്ചരിച്ച കാഞ്ഞിരപ്പള്ളി പാറത്തോട് അരിമറ്റത്തുവയലിൽ ബെന്നി മാത്യു (46) പരിക്കുകളോടെ രക്ഷപെട്ടു.

വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ മണിപ്പുഴ – വെച്ചുച്ചിറ റോഡിൽ ആണ് സംഭവം. ബൈക്കിന്റെ മുകളിലേക്ക് ആണ് തെങ്ങ് നിലംപതിച്ചത്. റോഡിൽ വീണുകിടന്ന ബെന്നി മാത്യുവിനെ നാട്ടുകാർ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് തകർന്ന നിലയിലാണ്. നാളുകളായി അപകട ഭീഷണിയായിരുന്ന തെങ്ങ് മുറിച്ചു നീക്കാഞ്ഞത് ആണ് അപകടമായി മാറിയത്.

error: Content is protected !!