KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സർക്കാർ ആതുരാലയങ്ങൾക്കെതിരെ ചില കുത്തകകൾ മാധ്യമങ്ങളുടെ സഹായത്തോടെ കള്ളപ്രചരണങ്ങൾ അഴിച്ചുവിടുകയാണെന്ന് മന്ത്രി വീണാ ജോർജ് .

മുണ്ടക്കയം : സർക്കാർ ആതുരാലയങ്ങൾക്കെതിരെ ചില കുത്തകകൾ മാധ്യമങ്ങളുടെ സഹായത്തോടെ കള്ളപ്രചരണങ്ങൾ അഴിച്ചുവിടുകയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു . മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിൽ അരംഭിക്കുന്ന 24 മണിക്കൂർ ഐ പി യും പുതിയ എക്സ്റേ യൂണിറ്റും വാക്സിനേഷൻ റൂമും, ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മന്ത്രി സമ്പൂർണ്ണ ആരോഗ്യ സുരക്ഷാ പാക്കേജ് കേരളത്തിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ ആഴ്ചയിൽ, ഒരു ദിവസം കൊണ്ട് ശ്വാസകോശം, ഹൃദയം, വൃക്ക എന്നിങ്ങനെ മനുഷ്യന്റെ മൂന്ന് പ്രധാന അവയവങ്ങൾ മാറ്റി വെയ്ക്കുന്ന ഓപ്പറേഷൻ നടത്തി. ഇതൊന്നും ചില മാധ്യമങ്ങൾ കണ്ട ഭാവം നടിക്കാറില്ല. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ താമസിയാതെ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മുണ്ടക്കയം ഗവ.ആശുപത്രി വളപ്പിൽ നടന്ന ചടങ്ങിൽ അഡ്വ.സെബാസ്റ്റൻ കുളത്തുങ്കൽ എം എൽ എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, കെ രാജേഷ് , വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് ,ഷക്കീല നസീർ, ടി എസ് കൃഷ്ണകുമാർ ,ടി ജെ മോഹനൻ, അഡ്വ.സാജൻ കുന്നത്ത്, എം ജി രാജു, സുലോചന സുരേഷ്, കെ എസ് രാജു, ചാർലി കോശി, ടി സി സെയ്തുമുഹമ്മദ്, ഡോ. എൻ പ്രിയ, ഡോ. സീനാ ഇസ്മായിൽ എന്നിവർ സംസാരിച്ചു.

error: Content is protected !!