എരുമേലി നിർമ്മല പബ്ലിക് സ്കൂളിൽ ജില്ലാതല സയൻസ് എക്സിബിഷൻ 25ന്
എരുമേലി : എരുമേലി നിർമ്മല പബ്ലിക് സ്കൂളിൽ വിദ്യാഭ്യാസ എക്സിബിഷൻ പരിപാടി സംഘടിപ്പിക്കും. കോട്ടയം ജില്ല സഹോദയായുടെ നേതൃത്യത്തിൽ വരുന്ന 25 ഓളം സിബിഎസ് സി സ്കൂളുകളിൽ നിന്നായി 800 ലധികം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു .
ഒക്ടോബർ 25 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് വിദ്യാഭ്യാസ എക്സിബിഷൻ ഇൻസ്പെയർ – 2025 പരിപാടി ആന്റോ ആന്റണി എംപി
ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ, മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
സഹോദയ ജനറൽ സെക്രട്ടറി കവിത ആർ പി അധ്യക്ഷത വഹിക്കും. 25 ന് ഉച്ചക്ക് ഒരു മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ സയൻസ് എക്സിബിഷൻ പൊതുജനങ്ങൾക്കും സൗജന്യമായി കാണുവാൻ സാധിക്കും.
എരുമേലി നിർമ്മല പബ്ലിക് സ്കൂളിൽ ആദ്യമായാണ് ഇത്തരത്തിലൊരുടെ സയൻസ് എക്സിബിഷൻ നടത്തുന്നതെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
കലാപ്രതിഭകളായ കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും വിജയിപ്പിക്കാനുമായി പത്ത് പ്രധാന മത്സരങ്ങളും പരിപാടിയിൽ നടക്കും,
കഴിഞ്ഞ വർഷം കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ നടന്ന സയസൻസ് എക്സിബിഷനിൽ, എരുമേലി നിർമ്മല പബ്ലിക് സ്കൂൾ കുട്ടികൾ പങ്കെടുത്ത് നിരവധി പുരസ്ക്കാരങ്ങളും നേടുകയും , സംസ്ഥാന തലത്തിൽ ആറാം സ്ഥാനം നേടിയതിന്റെ പശ്ചാത്തലത്തിലാണ് സ്കൂളിൽ സയൻസ് എക്സിബിഷൻ നടത്തുന്നതെന്നും അധികൃതർ പറഞ്ഞു.
