KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വൈദികർ സഞ്ചരിച്ച കാർ ഇടിച്ച് അപകടം : രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നു.

എരുമേലി : നിയന്ത്രണം തെറ്റി കാർ റോഡരികിലേക്ക് പാഞ്ഞ് രണ്ട് വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം. സംഭവത്തിൽ ആർക്കും വലിയ പരിക്കില്ല. വ്യാഴം വൈകുന്നേരം നാല് മണിയോടെ എരുമേലി ചരള റോഡിലാണ് അപകടം. പരുമലയിൽ നിന്നും കട്ടപ്പനയിലേക്ക് പോവുകയായിരുന്ന രണ്ട് വൈദികർ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത്.

വൈദികർ നിസാര പരിക്കുകളോടെ രക്ഷപെട്ടു കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ചരള ഭാഗത്ത്‌ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ അപകടമാണ്. കഴിഞ്ഞ ദിവസമാണ് കാർ നിയന്ത്രണം തെറ്റി വീടിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറിയത്. എരുമേലി പോലിസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു .

error: Content is protected !!