KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പിപി റോഡിൽ അപകട പരമ്പര തുടരുന്നു , ഇന്ന് മൂന്നാം അപകടം : ഓട്ടോറിക്ഷ അപകടത്തിൽ പെട്ടു.

പൊൻകുന്നം : പൊൻകുന്നം പാലാ റോഡിൽ അപകട പരമ്പര തുടരുന്നു. ഇന്ന് രാവിലെ അഞ്ചുമണിക്ക് എലിക്കുളം പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനുമിടയിൽ കാർ പോസ്റ്റിൽ ഇടിച്ചു അപകടം ഉണ്ടായതിന് പിന്നാലെ ഒൻപത് മണിക്ക് എലിക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം സ്ക്കൂട്ടറിൽ കാർ ഇടിച്ചു. സ്കൂട്ടർ യാത്രികനായിരുന്ന പനമറ്റം ജുമ: മസ്ജീദ് മുൻ ഇമാം ഹസ്സൻ മൗലവിയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് പി.പി. റോഡിൽ പ്രശാന്ത് നഗറിന് സമീപം ഓട്ടോറിക്ഷയും അപകടത്തിൽ പെട്ടു.

കഴിഞ്ഞ ദിവസം പി പി റോഡിൽ ഇളങ്ങുളം രണ്ടാം മൈലിനു സമീപം മിഥുലാപുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ചിറക്കടവ് ഈസ്റ്റ് താവൂർ തെന്നറമ്പിൽ അനൂപ് രവി (27) മരണപ്പെട്ടിരുന്നു . റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നു അനൂപിനെ എതിർദിശയിൽ നിന്ന് അമിത വേഗതയിൽ വന്ന ഇന്നോവ കാർ നിയന്ത്രണം തെറ്റി വന്ന് ഇടിക്കുകയായിരുന്നു.

error: Content is protected !!