KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം : ഇതുവരെയുള്ള റിസൾട്ട്

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ മുൻപിൽ എത്തിയ സ്കൂളുകളും അവർക്ക് ലഭിച്ച പോയിന്റുകളും.

കലോത്സവം എൽ. പി ജനറൽ വിഭാഗത്തിൽ വേലനിലം ഗവൺമെൻറ് എൽ. പി സ്കൂൾ -51 പോയിന്റ് ,കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്കൂൾ – 48, എലിക്കുളം സെന്റ് മാത്യൂസ് എൽപി -47, ഇഞ്ചിയാനി ഹോളി ഫാമിലി യു.പി.എസ്_ 47 എന്നീ പോയിൻറ് നേടി മുൻപിലെത്തി. യുപി ജനറൽ വിഭാഗത്തിൽ ചിറക്കടവ് സെൻറ് ഇഫ്രേംസ് യു ,പി. എസ് – 45 , പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ -45 കൂട്ടിക്കൽ സെൻറ് ജോർജ് എച്ച്. എസ് – 45 എന്നിങ്ങനെ പോയിന്റുകൾ നേടി മുൻപിൽ എത്തി.

ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരിസ് ജി എച്ച് എസ് – 90, കാഞ്ഞിരപ്പള്ളി എ കെ ജെ എം എച്ച് എസ് എസ്- 89, ചിറക്കടവ് സെൻറ് ഇഫ്രേംസ് എച്ച്. എസ്.- 78 എന്നീ പോയിന്റുകളുമായി മുൻപിലെത്തി. എച്ച്.എസ്.എസ് ജനറൽ വിഭാഗത്തിൽ എരുമേലി സെൻറ് തോമസ് എച്ച്.എസ്.എസ്- 101, കാഞ്ഞിരപ്പള്ളി എ. കെ. ജെ .എം .എച്ച് .എസ് . എസ് -95, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്..എസ്..എസ്- 81 എന്നീ പോയിൻറുകൾ നേടീ മുൻപിൽ എത്തി. സംസ്കൃത കലോത്സവത്തിൽ ചിറക്കടവ് വി.എസ്. യു.പി.എസ്- 45, ചിറക്കടവ് എസ്. പി. വി എൻ. എസ് .എസ് യു. പി. എസ് – 43 , ചിറക്കടവ് സെൻറ് ഇഫ്രേംസ് യു.പി. എസ് -42 എന്നീ പോയിൻറുകൾ നേടി മുൻപിലെത്തി.

സംസ്കൃത കലോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ എസ് .ആർ . വി എൻ. എസ്. എസ് ചിറക്കടവ് 68.പോയിന്റുമായി മുൻപിൽ എത്തി.
അറബികലോത്സവം പൂർത്തിയായപ്പോൾ എൽ. പി വിഭാഗത്തിൽ 45 പോയിന്റുമായി കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളും , എരുമേലി സെൻറ് തോമസ് എൽ.പി.എസും, ഒന്നാം സ്ഥാനം പങ്കുവെച്ചു. എരുമേലി വാവർ മെമ്മോറിയൽ ഹൈസ്കൂൾ 43 പോയിന്റുമായി ആയി രണ്ടാംസ്ഥാനത്തെത്തി. മത്സരങ്ങൾ പൂർത്തിയായ യു.പി അറബി കലോത്സവത്തിൽ 65 പോയിന്റുമായി കാഞ്ഞിരപ്പള്ളി എൻ.എച്ച് .യു.പിഎസും, കാഞ്ഞിരപ്പള്ളി മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളും ഒന്നാംസ്ഥാനം പങ്കുവെച്ചു. 63 പോയിന്റുമായി എരുമേലി സെൻറ് തോമസ് എച്ച്..എസ് രണ്ടാം സ്ഥാനവും,57 പോയിന്റുമായി പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളും, ഇടക്കുന്നo ഗവൺമെൻറ് ഹൈസ്കൂളും മൂന്നാം സ്ഥാനം പങ്കുവെച്ചു.

error: Content is protected !!