KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവത്തിൽ AKJM സ്‌കൂളിന് ഓവർഓൾ ചാമ്പ്യൻഷിപ്പ്

കാഞ്ഞിരപ്പള്ളി : ചിറക്കടവിൽ നടന്ന കാഞ്ഞിരപ്പള്ളി ഉപജില്ലാ കലോത്സവം സമാപിച്ചു. 478 പോയിന്റോടെ AKJM HSS സ്‌കൂൾ ഓവർഓൾ ചാമ്പ്യൻഷിപ്പ് നേടി. 365 പോയിന്റോടെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് HSS രണ്ടാം സ്ഥാനവും , 292 പോയിന്റോടെ Gov HSS പനമറ്റം മൂന്നാം സ്ഥാനവും നേടി

ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ 478 പോയിന്റ് നേടിയ കാഞ്ഞിരപ്പള്ളി എകെജെഎം എച്ച്എസ്എസ് ഓവറോൾ കിരീടം നേടി. 365 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് എച്ച്എസ്എസ് രണ്ടാം സ്ഥാനവും 292 പോ യിന്റ് നേടിയ പനമറ്റം ഗവ.എ ച്ച്എസ്എസ് മൂന്നാം സ്ഥാനവും 282 പോയിന്റ് നേടി കാഞ്ഞിരപ്പ ള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ നാലാം സ്ഥാനവും നേടി.

എച്ച്എസ്എസ് വിഭാഗത്തിൽ 156 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി എകെജെഎം ഒന്നാം സ്ഥാനം നേടി. 140 പോയിന്റ് നേടിയ എരുമേലി സെന്റ് തോമസ് എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 134 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാ നത്തും എത്തി.

എച്ച്.എസ് വിഭാഗത്തിൽ 193 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജിഎച്ച്.എസ് ഒന്നാമതെത്തി. എകെജെഎം എച്ച്.എസ് 181 പോയിന്റുമായി രണ്ടാം സ്ഥാനവും ചിറക്കടവ് സെന്റ് എഫ്രേംസ് 158 പോയിന്റു മായി മൂന്നാം സ്ഥാനവും നേടി.

യുപി വിഭാഗത്തിൽ 78 പോയിന്റുകൾ വീതം നേടി പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂളും കാഞ്ഞിരപ്പള്ളി എകെജെഎമ്മും ഒന്നാം സ്ഥാനം പങ്കിട്ടു. 76 പോയിന്റുമായി ചിറക്കടവ് സെന്റ് എഫ്രേംസ് യുപിഎസ് രണ്ടാം സ്ഥാനവും 72 പോയിന്റ് നേടി പാലമ്പ്ര അസംപ്‌ഷൻ സ്കൂൾ മുന്നാം സ്ഥാനവും നേടി എൽപി വിഭാഗത്തിൽ 63 പോയിന്റുകൾ വീതം നേടി പാലമ്പ്ര അസംപ്ഷൻ സ്കൂളും കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂളും ഒന്നാം സ്ഥാനം പങ്കിട്ടു. 61 പോയിന്റുമായി ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂൾ രണ്ടാം സ്ഥാനവും 59 പോയിന്റ് നേടിയ എരുമേലി സെന്റ് തോമസ് മൂന്നാം സ്ഥാനവും നേടി.

സമാപന സമ്മേളനം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫി സർ റോഷ്ന അലിക്കുഞ്ഞ് ഉദ്ഘടനം ചെയ്തു. ചിറക്കടവ് സെന്റ് എഫ്രേംസ് സ്കൂൾ മാനേജർ ഫാ. മാത്യു വയലുങ്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ഷിബിൻ മണ്ണാറത്ത്, സെന്റ് എഫ്രേം സ് ഹൈസ്കൂൾ പ്രധാനാധ്യാപിക ബിൻസി ഏബ്രഹാം, ഹൈസ്കൂൾ വിഭാഗം എച്ച്.എം ഫോറം സെക്ര ട്ടറി പി.ജെ.തോമസ്, എൽപി, യു പി വിഭാഗം എംഎച്ച്എം സെക്രട്ട റി കെ.സിന്ധു, സെന്റ് എഫ്രേംസ് യൂപി സ്കൂൾ പ്രധാനാധ്യാപിക കൊച്ചുറാണി ജോസ്, എൽപി സ്കൂൾ പ്രധാനാധ്യാപകൻ കെ. വർഗീസ് മാത്യു അധ്യാപക സംഘടനാ പ്രതിനിധികളായ ടോമി ജേക്കബ്, നാസർ മുണ്ടക്കയം, പി.ആർ.പ്രവീൺ, എസ്.രാഹുൽ, ടി.ആർ.രാജമ്മ, എസ്.അഭിലാഷ്, പിടിഎ പ്രസിഡന്റ് സി.വി.അനിൽ, പ്രോഗ്രാം കമ്മിറ്റി കൺവിനർ ജേക്കബ് മാത്യു, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എം.ആർ.പ്ര വീൺ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!