KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കലാ കായിക മേളകളിൽ മിന്നും വിജയങ്ങളുമായി എരുമേലി സെന്റ്‌ തോമസ് എൽ. പി. സ്കൂൾ

എരുമേലി : കലാ കായിക മേളകളിൽ ശ്രദ്ധേയമായ വിജയങ്ങൾ നേടിയതിന്റെ അഭിമാനത്തിൽ എരുമേലി സെന്റ്‌ തോമസ് എൽ പി സ്കൂൾ. ഇത്തവണത്തെ കാഞ്ഞിരപ്പള്ളി ഉപജില്ലാ കായിക മേളയിലും സാമൂഹ്യ ശാസ്ത്ര മേളയിലും, അറബിക് കലോത്സവത്തിലും ഓവർ ഓൾ കിരീടം സെന്റ്‌ തോമസ് സ്‌കൂളിനാണ്. ഒപ്പം പ്രവൃത്തി പരിചയ മേളയിൽ റണ്ണർ അപ്പും നേടി. ഇത് കൂടാതെ ഗണിത ശാസ്ത്ര മേളയിലും കലോത്സവത്തിലും സെക്കൻഡ് റണ്ണർ അപ്പും നേടി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും നേതൃത്വം നൽകിയ അദ്ധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റ് പിടിഎ യോഗം അഭിനന്ദിച്ചു.

ഫോട്ടോ അടിക്കുറിപ്പ് : 2025-26 കാഞ്ഞിരപ്പള്ളി ഉപജില്ലാ കായിക മേളയിലും സാമൂഹ്യ ശാസ്ത്ര മേളയിലും, അറബിക് കലോത്സവത്തിലും ഓവർ ഓൾ കിരീടവും പ്രവർത്തി പരിചയ മേളയിൽ റണ്ണർ അപ്പും ഗണിത ശാസ്ത്ര മേളയിലും കലോത്സവത്തിലും സെക്കൻഡ് റണ്ണർ അപ്പും നേടിയ എരുമേലി സെന്റ് തോമസ് എൽ. പി സ്കൂൾ ടീം

error: Content is protected !!