KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആന്റണി മാർട്ടിന് ലഭിച്ച മൊബൈൽ ഫോൺ ചിഹ്നത്തിന് എതിരേ നൽകിയ പരാതി തള്ളി

ചിറക്കടവ്: ചിറക്കടവ് പഞ്ചായത്ത് ഏഴാം വാർഡ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ആന്റണി മാർട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന ചിഹ്നം മൊബൈൽ ഫോൺ ആണ്. എന്നാൽ മൊബൈൽ ഫോൺ എല്ലാവരുടെയും കൈയിലുള്ളതിനാൽ ആളുകളെ സ്വാധീനിക്കുമെന്ന് കാണിച്ചാണ് ചിഹ്നം അനുവദിച്ചതിനെ എതിരെ പരാതി നൽകിയത്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന ചിഹ്നമായതിനാൽ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പിമില്ലെന്നും പരാതി തള്ളിയതായും റിട്ടേണിങ് ഓഫീസർ അറിയിച്ചു.

കഴിഞ്ഞ തവണ എൽഡിഎഫിന്റെ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച കേരള കോൺഗ്രസ്-എമ്മിലെ ആന്റണി മാർട്ടിൻ ഇത്തവണ സീറ്റ് ലഭിക്കാതെ വന്നതോടെ സ്വതന്ത്ര സ്ഥാനാർഥിയായി വാർഡിൽ മത്സരിക്കുകയാണ്. എൽഡിഎഫിന്റെ സീറ്റിൽ സിപിഐയിലെ സ്ഥാനാർഥിയായി കെ. ബാലചന്ദ്രനാണ് മത്സരിക്കുന്നത്. ബാബു വി. ജോർജ് (സ്വതന്ത്രൻ), മോഹൻ (യുഡിഎഫ്), റെനീഷ് ചൂണ്ടച്ചേരി (എൻഡിഎ) എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.

error: Content is protected !!