നന്മ നിറഞ്ഞ സ്ഥാനാർഥി ജാസ്മിൻ മാത്യു..
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ ഇരുപതാം വാർഡിൽ മണ്ണാറക്കയത്ത് മത്സരിക്കുന്ന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജാസ്മിൻ മാത്യുവിന്റെ നല്ല മനസ്സിന് നിറഞ്ഞ കൈയ്യടി . തിങ്കളാഴ്ച രാവിലെ , തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദർശനത്തിന് പോകുന്ന വഴിക്കാണ് റോഡരികിൽ കിടന്ന പണം അടങ്ങിയ പേഴ്‌സ് കിട്ടുന്നത് .പേഴ്സിനുള്ളിൽ 8500 ഓളം രൂപയും, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്.മുതലായ വിലപ്പെട്ട രേഖകളും ഉണ്ടായിരുന്നു.
വളരെ ഉത്തരവാദിത്തപ്പെട്ട പദവിയിലേക്ക് മത്സരിക്കുന്ന ജാസ്മിൻ മാത്യുവിന് മറ്റൊന്നും ചിന്തിക്കുവാൻ ഉണ്ടായിരുന്നില്ല.
പേഴ്‌സ് കിട്ടിയ ഉടനെ, ജാസ്മിൻ മാത്യു, ഭർത്താവ് ബിനോയിക്കൊപ്പം പോലീസ് സ്റ്റേഷനിൽ എത്തി പേഴ്സ് സമർപ്പിച്ചു. തുടർന്ന് പോലീസ് സഹായത്തോടെ പഴ്സിന്റെ ഉടമസ്ഥനെ കണ്ടെത്തി പേഴ്സ് കൈമാറി. പണത്തോടൊപ്പം വിലപ്പെട്ട രേഖകളും നഷ്ട്ടപ്പെട്ട് വിഷമത്തിൽ ആയിരുന്ന ഉടമസ്ഥനായ കല്ലറയ്ക്കൽ ജോസിന് പേഴ്‌സ് തിരികെ കിട്ടിയത് ഏറെ സന്തോഷമായി .
