KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശബരിമല പാതയിൽ, വിഴിക്കത്തോട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

എരുമേലി : ശബരിമല പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനങ്ങളിലെയും യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കൾ രാവിലെ പൊൻകുന്നം – എരുമേലി ബൈപാസ് റൂട്ടിൽ വിഴിക്കത്തോട് പരുന്തുംപാറ ഭാഗത്ത്‌ വച്ചാണ് ആണ് അപകടം നടന്നത്.

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ബൊലേറോ ജീപ്പുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന് ഓയിൽ റോഡിലേക്ക് ഒഴുകി. അമിത വേഗമാണ് അപകടം സൃഷ്ടിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. പോലിസ് സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം സമീപത്തായി തന്നെ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു.

error: Content is protected !!