KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ എയ്ഡ്‌സ് ദിനാചരണം നടത്തി; രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മെഴുകുതിരികൾ കൊളുത്തി

എരുമേലി : സർക്കാർ കുടുംബക്ഷേമ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ലോക എയ്ഡ്‌സ് ദിനാചരണം നടത്തി. മെഡിക്കൽ ഓഫിസർ ഡോ. രാജു അധ്യക്ഷനായിരുന്നു. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), അക്വയേർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്‌സ്) എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധിച്ചവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡോ. ധന്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത് സൂപ്പർ വൈസർ പ്രമോദ് ബാബു സന്ദേശം നൽകി.

രോഗം ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മെഴുകുതിരികൾ കൊളുത്തി. ഹെൽത്ത് ഇൻസ്പെക്ടർ അനിതകുമാരി, പബ്ലിക് ഹെൽത്ത് സൂപ്പർവൈസർ കാഞ്ചന എന്നിവർ പ്രസംഗിച്ചു. പ്രപ്പോസ് അസീസി നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനികൾ ബോധവൽക്കരണ കലാ പരിപാടി അവതരിപ്പിച്ചു.

error: Content is protected !!