KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പണത്തിന് ബുദ്ധിമുട്ട് ഉണ്ടെങ്കിലും , കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന വജ്ര വള കണ്ട് കണ്ണ് മിന്നിയില്ല, ഉടമയെ തിരികെ ഏൽപ്പിച്ച് ചുമട്ടുതൊഴിലാളി മാതൃകയായി .

മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, SI വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി. കളഞ്ഞുകിട്ടിയ വിലയേറിയ ആഭരണം പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ നല്ല മനസുകാട്ടിയ ബിബിൻ വിശ്വനാഥനെ പോലീസ് അഭിനന്ദിച്ചു.

error: Content is protected !!