ഇന്റർകൊളീജിയറ്റ് ഡിബേറ്റ് മത്സരത്തിൽ അമൽ ജ്യോതി കോളേജ് ചാമ്പ്യൻമാർ
കാഞ്ഞിരപ്പള്ളി: ബാഗ്ലൂരിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് എന്റെർപ്രണർഷിപ്പ് (XIME) നടത്തിയ ഇന്റർകൊളീജിയറ്റ് മരിയ
ഫിലിപ്പ് ഫ്യൂച്ചർ ലീഡേഴ്‌സ് ഡിബേറ്റ് -ൽ അമൽ ജ്യോതി കോളേജ് ടീം മിസ്റ്റർ കേശവ് എസ് & മിസ്. അമൃത ജയകൃഷ്ണൻ, എന്നിവർ റീജിയണൽ ചാമ്പ്യന്മാരായി. മിസ്.മൈദിലി ഷാജൻ & മിസ്. റീന ഐഷ എന്നീ വിദ്യാർഥികൾക്ക് ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചു.പാലാ
അൽഫോൻസാ കോളേജിൽ വച്ച് നടത്തിയ റീജിയണൽ മത്സരത്തിലാണ് അമൽജ്യോതി കോളേജ് ഈ നേട്ടം കൈവരിച്ചത്.
