KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു : നാല് അയ്യപ്പ ഭക്തർക്ക് പരിക്ക്.

മുക്കൂട്ടുതറ :ശബരിമല പാതയിൽ മുക്കൂട്ടുതറ -ഇടകടത്തി പമ്പാവാലി റോഡിൽ ഉമിക്കുപ്പയിൽ തീർത്ഥാടകരുടെ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന തൃശൂർ മാള സ്വദേശികളായ നാലു അയ്യപ്പ തീർത്ഥാടകർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5:40 നായിരുന്നു അപകടം. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് സ്ഥലത്ത് എത്തി വാഹനം പരിശോധിച്ച മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥർ പറഞ്ഞു. ശബരിമല ദർശനത്തിനു പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത് ..

error: Content is protected !!