KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പരിചയ സമ്പന്നനായ തോമസ് കുന്നപ്പള്ളി കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ മെമ്പർ

കാഞ്ഞിരപ്പള്ളി : കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ, കേരള കോൺഗ്രസ് ജോസഫ് – മാണി വിഭാഗങ്ങൾ കടുത്ത മത്സരം കാഴ്ചവച്ച കാഞ്ഞിരപ്പള്ളിയിൽ നിന്ന് 297 വോട്ടുകളു ടെ ഭൂരിപക്ഷത്തിലാണ് ജോസഫ് വിഭാഗത്തിലെ തോമസ് കുന്നപ്പള്ളി വിജയിച്ചത്. പ്രായത്തിലും പരിചയത്തിലും ജില്ലാ പഞ്ചായത്തിലെ മുതിർന്ന അംഗമാണ് അദ്ദേഹം .

എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി തുടക്കം. പിന്നീട് പല ഘട്ടങ്ങളിലായി കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, മീനച്ചിൽ-കാഞ്ഞിരപ്പള്ളി കാർഷികവികസന ബാങ്ക് വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ് അംഗം, എം ജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് സംസ്ഥാന ഹൈപവർ കമ്മിറ്റി മെംബറാണ് തോമസ് കുന്നപ്പള്ളി .

error: Content is protected !!