47-മത് സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പിന് കാഞ്ഞിരപ്പള്ളിയിൽ തുടക്കമായി. ബംഗാൾ ഉൾപ്പെടെ 19 സംസ്ഥാനങ്ങളിൽ നിന്നായി നാൽപതോളം ടീമുകൾ മത്സരിക്കുന്നു.
കാഞ്ഞിരപ്പള്ളി : 19 സംസ്ഥാനങ്ങളിൽ നിന്നായി നാൽപതോളം ടീമുകൾ മത്സരിക്കുന്ന 47-മത് സീനിയർ നാഷണൽ ത്രോബോൾ ചാമ്പ്യൻഷിപ്പിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിൽ തുടക്കമായി.
പുരുഷ വനിത വിഭാഗത്തിൽ നാല്പതോളം ടീമുകൾ മത്സരിക്കുന്നുണ്ട് . ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ചാമ്പ്യൻഷിപ്പിന്റെ ഉദ്‌ഘാടനം നിർവഹിച്ചു . കോട്ടയം ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. മുഹമ്മദ് നിസ്സാർ എൻ പി യോഗത്തിൽ അധ്യക്ഷ വഹിച്ചു . പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തി. ഏഷ്യൻ ത്രോബോൾ ഫെഡറേഷൻ പ്രഡിസന്റ് ഡോ. മുസ്തഫ കമാൽ (മലേഷ്യ ) മുഖ്യാതിഥി ആയി പങ്കെടുത്തു. ഓർഗനൈസിംഗ് കമ്മിറ്റി വൈസ് ചെയർമാൻ അൻസാരി എം. എം. സ്വാഗതം പ്രസംഗം നടത്തി .
നരേഷ് മാൻ (ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി), സെന്റ് ഡൊമിനിക്‌സ് കോളേജ് മാനേജർ ഫാ ഡോ. കുര്യൻ താമരശ്ശേരി, ബഷീർ ടി പി ( കേരള ത്രോബോൾ അസോസിയേഷൻ സെക്രട്ടറി ), വാർഡ് മെമ്പർ ഷാജഹാൻ എന്നിവർ സംസാരിച്ചു.
യോഗത്തിൽ വച്ച് ഏഷ്യൻ ത്രോബോൾ ഫെഡറേഷന്റെ അഫിലിയേഷൻ ലെറ്റർ ഏഷ്യൻ ത്രോബോൾ ഫെഡറേഷൻ പ്രഡിസന്റ് ഡോ. മുസ്തഫ കമാലിൽ നിന്നും ത്രോബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി നരേഷ് മാൻ ഏറ്റുവാങ്ങി.
ചാമ്പ്യൻഷിപ്പിന്റെ ലീഗ് മത്സരങ്ങൾ ആരംഭിച്ചു. ചാമ്പ്യൻഷിപ്പ് 31 ന് സമാപിക്കും.
