KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരണപെട്ടു ; എരുമേലി സ്വദേശിയായ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ..

കാഞ്ഞിരപ്പള്ളി: പിറവം പാഴൂർ അമ്പലപ്പടിയിൽ ബൈക്കും ഐഷർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്കുക്കേറ്റു.
കാഞ്ഞിരപ്പിള്ളി സ്വദേശി ആൽവിൻ അലക്സ് ജോർജ് (24) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ എരുമേലി സ്വദേശി എബിൻ ഫിലിപ്പ് (23) നെ പിറവം ജെഎംപി ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരും ബൈക്കിൽ എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്.

ഗ്ലാസ് കയറ്റി പിറവം ഭാഗത്തേക്ക് വന്ന ലോറിയിലേക്ക് കാറിനെ മറികടന്ന് വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. തലക്ക് ഗുരുതര പരുക്കേറ്റ ആൽവിന് അപകട സ്ഥലത്ത് തന്നെ ജീവൻ നഷ്ട്മായി. ഈ സമയം ഇത് വഴി വന്ന നേവി ഉദ്യോഗസ്ഥൻ സിരീഷ് ആണ് പരുക്കേറ്റ അലക്സിനെ ജെ.എംപി ആശുപത്രിയിൽ എത്തിക്കാൻ നേതൃത്വം നൽകിയത്. അപകടത്തിന്റെ നടുക്കത്തിൽ ആദ്യം പകച്ചുപോയ നാട്ടുകാരും പിന്നീട് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മരണപ്പെട്ട ആൽവിന്റെ മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

കാഞ്ഞിരപ്പള്ളി കോമണ്‍സ് ക്ലബിന് സമീപം കുന്നയ്ക്കല്‍ വീട്ടിൽ അലക്‌സ് ജോര്‍ജ്ജിന്റെയും, വിന്‍സുവിന്റെയും മകനാണ് ജോര്‍ജ് അലക്‌സ്.
സഹോദരങ്ങള്‍- ആന്‍ സാറാ അലക്‌സ്, അന്നാ സാറാ അലക്‌സ്.
ഭൗതിക ശരീരം ബുധനാഴ്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ് . സംസ്കാര ശുശ്രൂഷകൾ ബുധൻ ഉച്ച കഴിഞ്ഞു 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, തുടർന്ന് പാറത്തോട് സെന്റ് ജോർജ് ഗ്രേസി മെമ്മോറിയൽ പള്ളി സെമിത്തെരിയിൽ സംസ്കരിക്കുന്നതാണ് .

error: Content is protected !!