ഒരേ സ്ഥലത്തു നിന്നും അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടി.
മുണ്ടക്കയം / വെംബ്ലി: അഞ്ചു ദിവസത്തിനുള്ളിൽ ഒരേ സ്ഥലത്തു നിന്നും പിടികൂടിയത് രണ്ട് മൂർഖൻ പാമ്പുകളെ .
കൊക്കയാർ വെംബ്ലി തൂക്കുപാലത്തിനു സമീപം സത്യപീഠം ആശ്രമം വക പുരയിടത്തിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. പൈനുങ്കൽ പി.വി. തങ്കച്ചന്റെ വീടിനോട് ചേർന്നു മാളത്തി ലാണ് മൂർഖനുകളെ കണ്ടത്.
ഇക്കഴിഞ്ഞ 24 ന് വൈകിട്ട് വീടിനു സമീപത്തെ ആശ്രമം വക പുരയിടത്തിലൂടെ മൂർഖൻ പാമ്പ് ഇഴഞ്ഞു മാളത്തിൽ കയറുന്നത് തങ്കച്ചൻ കണ്ടു. വിവരം വനപാലകരെ അറിയിച്ചതിനെ തുടർന്നു ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പിടികൂടി. പാമ്പുകൾ ഇനിയുമുണ്ടായേക്കുമെന്നുo ശ്രദ്ധ വേണമെന്നും സംഘം നിർദ്ദേശിച്ചിരുന്നു. 29 ന് വൈകുന്നേരം മാളത്തിൽ അടുത്ത പാമ്പിനേയും കണ്ടെത്തുകയായിരുന്നു.. പ്ലാസ്റ്റിക് വല ഉപയോഗിച്ചു മാളം അടച്ചു പാമ്പു പുറത്തു പോകാതെ നോക്കിയ ശേഷം വനപാലകരെ അറിയിയ്ക്കുകയായിരുന്നു. രാത്രി 8 മണിയോടെ വനപാലക സംഘമെത്തി രണ്ടാമത്തെ മൂർഖനെയും പിടികൂടി
