ദേശീയ പാതയിൽ പുല്ലുപാറയ്ക്ക് സമീപം ബസ്സുകൾ കൂട്ടിയിടിച്ചു ; 8 പേർക്ക് പരിക്ക്.
പെരുവന്താനം : ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപം കടുവാപ്പാറയിൽ സ്വകാര്യ ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടു പേർക്ക് പരിക്ക്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.
തങ്കമണിയിൽ നിന്നും ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന ‘അപ്പൂസ്’ എന്ന സ്വകാര്യ ബസും തമിഴ്നാട്ടിൽ നിന്നും എത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് പാതയിലെ ഗതാഗതവും നിലച്ചിരുന്നു, പീരുമേട് ഫയർ ഫോഴ്സും,പെരുവന്താനം പോലീസും, സേഫ് സോണും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
