കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ഷൂക്കൂർ കല്ലുങ്കൽ ഓർമയായി. ആദരാഞ്ജലികൾ
കാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വ്യവസായ പ്രമുഖനും, പ്ലാന്ററുമായ കെ ഐ ഷുക്കൂർ ( ഷൂക്കൂർ കല്ലുങ്കൽ 69) കോയമ്പത്തൂരിലുള്ള മകന്റെ വസതിയിൽ നിര്യാതനായി.
കാഞ്ഞിരപ്പള്ളി ജൂനിയർ ചേമ്പർ, റോട്ടറി ക്ലബ്, കെ എംഎ പ്രസിഡന്റ് എന്നീ നിലകളിലൊക്കെ പ്രവർത്തിച്ച ഷുക്കൂർ ആൽഫീൻ പബ്ലിക് സ്കൂളിന്റെ ആദ്യകാല ഡയറക്ടറും, മാനേജറും ആയിരുന്നു. എം ഇ എസ് താലൂക്ക് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള ഷുക്കൂർ കെഎം എ ഡയാലിസിസ് യൂണിറ്റ്, ചിൽഡ്രൻസ് ഹോം എന്നിവയുടെയൊക്കെ രൂപീകരണത്തിലെ സജീവ പങ്കാളിയായിരുന്നു.
ഭാര്യ സലീല ഷുക്കൂർ തേവള്ളി സലീൽ കുടുംബാംഗമാണ്.
മക്കൾ : ഷബ്‌ന, ഷെബിൻ, ഷഹബാസ് .
മരുമക്കൾ : റെഫി, അസിം, ഫാത്തിമ
