KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ 2,250 പേർ പങ്കെടുത്ത മെഗാ ശുചീകരണവുമായി അയ്യപ്പസേവാ സമാജം.

എരുമേലി : മണ്ഡല – മകരവിളക്ക് തീർഥാടനത്തിന്റെ സമാപന ത്തോടനുബന്ധിച്ച് അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ എരുമേലിയിൽ മെഗാ ശുചീകരണം സംഘടിപ്പിച്ചു. 2,250 സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. 11ആം വർഷമാണ് ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നത്. എരുമേലി ധർമശാസ്താ ക്ഷേത്രം പരിസരം, വലിയതോട്, പേട്ടതുള്ളൽ പാത, കൊച്ചമ്പലം പരിസരം, തീർഥാടന മേഖലകൾ, പാർക്കിങ് ഗ്രൗണ്ടുകൾ, കെഎസ്ആർടിസി സ്റ്റാൻഡ് തുടങ്ങി 16 സ്ഥലങ്ങളിലാണ്ശുചീകരണം നടത്തിയത്.

തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്ക് എരുമേലി ധർമശാസ്താക്ഷേത്രം നടപ്പന്തലിൽ ശബരിമല സ്പെഷൽ സ്പെഷ്യൽ ജഡ്ജ് എൻ.ജയകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. അയ്യപ്പ സേവാ സമാജം ദക്ഷിണ ക്ഷേത്രിയ പ്രസിഡന്റ് പനീർശെൽവം അധ്യക്ഷത വഹിച്ചു.

ശുചീകരണ സാമഗ്രികളുടെ കൈമാറ്റം പത്തനംതിട്ട ഡിഎഫ്‌ഒ എൻ.രാജേഷ് നിർവഹിച്ചു. ദേശീയ വൈസ് ചെയർമാൻ ഈറോഡ് എൻ.രാജൻ, അയ്യപ്പസേവാ സമാജം സംസ്‌ഥാന സെക്രട്ടറി എസ്.മനോജ് എന്നിവർ പ്രസംഗിച്ചു.

കേരളം, കർണാടകം , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പസേവാ സമാജത്തിന്റെ സന്നദ്ധ പ്രവർത്തകരാണ് ശുചീകരണ സംഘത്തിൽ ഉള്ളത് . എരുമേലിയിൽ ശുചീകരണം ഉച്ചയ്ക്ക് രണ്ടുമണിയോടെ പൂർത്തിയാക്കിയ സംഘം ശബരിമല സന്നിധാനത്ത് ശുചീകരണം നടത്തുവാൻ വേണ്ടി പുറപ്പെട്ടു .

error: Content is protected !!